മലപ്പുറം : മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ഇത്തവണ 52 ലക്ഷം രൂപയാണ് പിടികൂടിയത്. ബൈക്കിലും, ബാഗിലുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചേളാരി – ഒളകര സ്വദേശി ഹസൈനാരെ അറസ്റ്റ് ചെയ്തു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി എത്തിച്ച പണമാണ് ഒതുക്കുങ്ങൽ മറ്റത്തൂരിൽ നിന്നും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മലപ്പുറവും ജില്ലകളിൽ കുഴൽ പണം വ്യാപകമാകുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments