Latest NewsKeralaNews

ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനങ്ങളിലെ പാളിച്ച അതീവഗുരുതരമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരത്തെ പൂന്തുറയില്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളിലെ പാളിച്ച അതീവഗുരുതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവരോട് സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കണ്‍ട്രോള്‍ റൂം തുടങ്ങാനും അതാത് സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ അറിയിക്കാനും നടപടി വേണം. ഇതിനായി മുഖ്യമന്ത്രിയെ നേരില്‍ക്കാണും. വീഴ്ചകള്‍ക്ക് ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താന്‍ തുനിയുന്നില്ലെന്നും വിലപ്പെട്ട ജീവനുകള്‍ രക്ഷപെടുത്താനാണ് മുന്‍ഗണന നല്‍കേണ്ടത്. രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button