Latest NewsNewsIndia

യു പി എക്സിറ്റ് പോൾ : യോഗി ഭരണമേറ്റ് ഏഴു മാസങ്ങൾക്കു ശേഷമുള്ള യു പി ജനവിധിയിൽ ബിജെപിയുടെ വിജയ സാധ്യത ഇങ്ങനെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാമത്തെയും അവസാനഘട്ടത്തെയും വോട്ടെടുപ്പ് ബുധനാഴ്ചയാണ് നടന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഢേയ്ക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയായിരുന്നു ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചാരകന്‍. ഏഴുമാസം പ്രായമായ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആദ്യ പരീക്ഷണമായാണ് യു.പി തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്തെ പ്രധാന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന് എ.ബി.പി ചാനലും സീ-വോട്ടറും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ പറയുന്നു. അയോധ്യ, വാരണാസി, ഗോരഖ്പൂര്‍, ആഗ്ര, ലക്നൗ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് സര്‍വേ പറയുന്നു.

ലക്നൗ
ലക്നൗവില്‍ മേയര്‍ (വനിതാ സംവരണം) സ്ഥാനം നിലനിര്‍ത്തുന്ന പാര്‍ട്ടി 40 ശതമാനം വോട്ടുകള്‍ നേടുമെന്ന് എ.ബി.പി ന്യൂസ് സംപ്രേക്ഷണം ചെയ്ത സര്‍വേ പറയുന്നു. സമാജ്‌വാദി പാര്‍ട്ടി 27%, ബി.എസ്.പി -13%, കോണ്‍ഗ്രസ്-18% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് വിഹിതം. സന്യുക്ത ഭാട്ടിയയാണ് ഇവിടുത്തെ ബി.ജെ.പി മേയര്‍ സ്ഥാനാര്‍ഥി.

ആഗ്ര
ചരിത്ര നഗരത്തില്‍ ബി.ജെ.പി വിജയം നേടുമെന്ന് സര്‍വേ പറയുന്നു. 50 ശതമാനമാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം. ബി.എസ്.പി-27%, എസ്.പി-12 % വോട്ടുകളും നേടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വെറും 4% വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ.

ഝാന്‍സി
ഝാന്‍സിയില്‍ മേയര്‍ സ്ഥാനം ഉറപ്പിക്കുന്ന ബി.ജെ.പി 46% വോട്ടുകള്‍ നേടും. എസ്.പിയ്ക്ക് 9% ഉം, ബി.എസ്.പിയ്ക്ക് 23% ശതമാനം വോട്ടുകളും ലഭിക്കും.

അലഹബാദ്‌
അലഹബാദില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അഭിലാഷ ഗുപ്ത മേയറാകുമെന്ന് സര്‍വേ പറയുന്നു.

അയോധ്യ
രാഷ്ട്രീയ പ്രാധാന്യമുള്ള അയോധ്യയില്‍ ബി.ജെ.പി വിജയിക്കും. 48% ആയിരിക്കും പാര്‍ട്ടിയുടെ വോട്ട് വിഹിതം. സമാജ്‌വാദി പാര്‍ട്ടിയ്ക്ക് 32% ഉം ബി.എസ്.പിയ്ക്ക് 12 % ഉം വോട്ടുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് വെറും 2% വോട്ടുകളാകും ലഭിക്കുക.

കാന്‍പൂര്‍
നഗരത്തില്‍ 34% വോട്ടുകള്‍ നേടുന്ന ബി.ജെ.പി മേയര്‍ സ്ഥാനം ഉറപ്പിക്കും

ഗോരഖ്പൂര്‍
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിന്റെ ഭാഗമായ ഗോരഖ്പൂരില്‍ ബി.ജെ.പി വിജയിക്കും. 45% വോട്ടുകളാണ് ഇവിടെ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ബി.എസ്.പി 11% ഉം, എസ്.പി 22% ഉം മറ്റുള്ളവര്‍ 11% ശതമാനവും വോട്ടുകള്‍ നേടും. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 10% ആയിര്‍ക്കുമെന്നും സര്‍വേ പറയുന്നു.

വാരണാസി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പി വിജയിക്കും. പാര്‍ട്ടിയ്ക്ക് 45% വോട്ട് വിഹിതം ലഭിക്കും. എസ്.പി 21%, ബി.എസ്.പി 14%, കോണ്‍ഗ്രസ് 16% മറ്റുള്ളവര്‍ 3% എന്നിങ്ങനെയായിരിക്കും ഇവിടുത്തെ വോട്ട് വിഹിതമെന്നും സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button