Latest NewsIndiaNews

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ല്‍​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാ​ണ് നീ​ക്കമെന്നും ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ​തു സം​ബ​ന്ധി​ച്ച്‌ ഈ ​ആ​ഴ്ച ആ​ദ്യം ഫ​യ​ല്‍ നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യ​താ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.

ക​ന്നു​കാ​ലി​ക​ളു​ടെ വി​ല്‍​പ്പ​ന​യ്ക്കും ഉ​ത്ത​ര​വി​ലൂ​ടെ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ന്നു​കാ​ലി​ക​ളെ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു വാ​ങ്ങുമ്പോള്‍ ക​ശാ​പ്പ് ചെ​യ്യി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ല്‍​ക​ണം. കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​യി​രി​ക്ക​ണം വി​ല്‍​പ്പ​ന. സം​സ്ഥാ​നാ​ന്ത​ര വി​ല്‍​പ്പ​ന​യും പാ​ടി​ല്ല. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​മാ​ത്ര​മേ വി​ല്‍​പ്പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​വൂ. ക​ന്നു​കാ​ലി​ക​ളെ ബ​ലി ന​ല്‍​കു​ന്ന​തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി​വ​രു​ത്തി​യാ​ണ് കേ​ന്ദ്രം വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ക​ടു​ത്ത എ​തി​ര്‍​പ്പാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button