ന്യൂഡല്‍ഹി: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നു. സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നീക്കമെന്നും ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഈ ആഴ്ച ആദ്യം ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
കന്നുകാലികളുടെ വില്‍പ്പനയ്ക്കും ഉത്തരവിലൂടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കന്നുകാലികളെ വിപണനകേന്ദ്രങ്ങളില്‍നിന്നു വാങ്ങുമ്പോള്‍ കശാപ്പ് ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം. കാര്‍ഷിക ആവശ്യത്തിന് മാത്രമായിരിക്കണം വില്‍പ്പന. സംസ്ഥാനാന്തര വില്‍പ്പനയും പാടില്ല. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെമാത്രമേ വില്പ്പനകേന്ദ്രങ്ങള് സ്ഥാപിക്കാവൂ. കന്നുകാലികളെ ബലി നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തില്‍ ഭേദഗതിവരുത്തിയാണ് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളില്‍നിന്നും കടുത്ത എതിര്‍പ്പാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഉത്തരവ് പിന്‍വലിക്കുന്നത്.
Post Your Comments