വിമാനത്തില്‍ മറന്നുവെച്ച ടെഡിബെയര്‍, നാല് വയസുകാരിക്ക് നൽകാനായി വിമാനം തിരികെ പറന്നത് 300 കിലോമീറ്റര്‍. തന്റെ മകളുടെ കളിപ്പാവ വിമാനത്തില്‍ മറന്ന സംഭവം, അമ്മ ഫേസ്ബുക്കിൽ കുറിച്ചത് ശ്രദ്ധയിൽപെട്ട വിമാനജീവനക്കാർ അത് തിരികെ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്കോട്ലന്‍ഡിലെ എഡിന്ബറോയില് നിന്ന് ഓക്നേയിലേയ്ക്കുള്ള ഫ്ളൈലോഗന് എയര്‍ എന്ന വിമാനസര്‍വീസാണ് ടെഡിബെയര്‍ തിരികെ എത്തിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഓക്നേയില്‍ വിമാനമിറങ്ങി കഴിഞ്ഞപ്പോഴാണ് പാവ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത്. പിന്നീട്, തന്റെ മകളുടെ പ്രിയപ്പെട്ട കളിപ്പാട്ടം വിമാനത്തില്‍ മറന്നുവെന്നും അവള് അതിനായി വാശിപിടിക്കുകയാണെന്നും അറിയിച്ച് ഡോണ ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വിമാനത്തിലെ ജീവനക്കാരിൽ ഒരാൾ ടെഡിബെയര്‍ ഞങ്ങള്‍ക്കൊപ്പം സന്തോഷത്തോടെയിരിക്കുന്നുവെന്ന് അറിയിച്ച്, ചിത്രങ്ങള്‍ സഹിതം റിപ്ലൈ നൽകി. തുടർന്ന് തിരികെയെത്തി ടെഡിബെയർ നൽകുകയായിരുന്നു.
Post Your Comments