![](/wp-content/uploads/2017/07/dhawan-fifty-test-match.jpg)
നിയന്ത്രണം വിട്ട് ആരാധകരെ കൈയ്യേറ്റം ചെയ്ത ശിഖർ ധവാൻ വിവാദത്തിൽ. ഡല്‍ഹിയില്‍ ഒരു പൊതുപരുപാടിയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകരെ ധവാന്‍ കൈകൊണ്ട് തള്ളിമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്റ്റേജിലേക്ക് കയറുന്നതിനിടെയാണ് ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ധവാൻ ആരാധകരെ തള്ളിമാറ്റുകയായിരുന്നു. പോലീസും സംഘാടകരും താരത്തിന് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ധവാന് നിയന്ത്രണം വിട്ടത്.
Post Your Comments