Latest NewsKeralaNewsUncategorized

‘പടയൊരുക്കം’ വേദി നിര്‍മാണം തടസപ്പെടുത്തി കടല്‍ കരയിലേക്ക് കയറി

തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. കനത്ത മഴയും കടല്‍ ക്ഷോഭത്തേയും തുടര്‍ന്നാണ് കടൽ 10 മീറ്ററോളം കരയിലേക്ക് കയറിയത്. തീരദേശ വാസികള്‍ ഇതോടെ ഭീതിയിലായി. കടല്‍ നല്ല തോതില്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്ര നാളെ സമാപിക്കാൻ ഇരിക്കുകയാണ്. ശംഖുമുഖത്താണ് നാളത്തെ സമാപന സമ്മേളനത്തിനായി വേദി ഒരുങ്ങുന്നത്. കടൽ കയറിയതിനെ തുടർന്ന് വേദിയുടെ നിര്‍മാണം താല്‍ക്കാലികമായി നിറുത്തി വച്ചിട്ടുണ്ട്. മഴ ഇനിയും കനക്കുകയാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനാവാത്ത സാഹചര്യമുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button