KeralaCinemaLatest NewsNewsHighlights 2017

അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെ മറ്റുള്ളവരെ ചിരിപ്പിച്ച അഭി : കലാഭവൻ മണിക്ക് ശേഷം സിനിമാ- മിമിക്രി ലോകത്തെ തീരാ നഷ്ടം

ഹോമേജ് :

അഭിയുടെ വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് അസുഖമുണ്ടെന്നു അഭിയെ കാണുന്ന ആർക്കും മനസ്സിലാവുകയില്ല. എപ്പോഴും ചിരിച്ച മുഖത്തോടെയാണ് അഭിയെ എല്ലാവരും കാണാറ്. വളരെ കുറച്ചു പേർക്ക് മാത്രമേ അഭിയുടെ രോഗ വിവരം അറിയാമായിരുന്നുള്ളൂ. മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലാണ് അറിയപ്പെട്ടത്. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം.

ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. ആമിന താത്ത എന്ന കഥാപാത്രത്തെ അബിയിലൂടെ ലോകമലയാളികൾ അറിഞ്ഞു. അഭിയെന്ന പേര് തനിക്ക് ഒരു ഉത്സവ കമ്മറ്റിക്കാർ ഇട്ടതാണെന്നു പണ്ട് അഭി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഉത്സവ കമ്മറ്റിക്കാർക്ക ഹബീബ് മുഹമ്മദ് എന്ന പേര് ഓർമ്മ വരാതെ അഭി എന്ന് അവർ അനൗൺസ് ചെയ്തതോടെ അഭി എന്ന പേര് താൻ സ്വീകരിക്കുകയായിരുന്നു എന്നും അഭി പറഞ്ഞിരുന്നു.

കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്. 300ഓളം മിമിക്രി ഓഡിയോ കസെറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. ജയറാം,​ ദിലീപ്. കലാഭവന്‍ മണി,​ ജയസൂര്യ തുടങ്ങിയവരെ പോലെ തന്നെ മിമിക്രിയുടെ ലോകത്ത് നിന്ന് സിനിമാരംഗത്തെത്തിയ ആളായിരുന്നു അബിയും. എന്നാല്‍, ഒരു കാലത്ത് സ്റ്റേജ് ഷോകളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച അബി മാത്രം എങ്ങുമെത്തിയില്ല.

സിനിമയില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിയപ്പോഴും അബി ആരോടും പരാതിയും പരിഭവവും പറഞ്ഞതുമില്ല. എന്നാല്‍,​ സിനിമയില്‍ വലിയ നടനാകണമെന്ന തന്റെ ആഗ്രഹം മകനായ ഷെയിന്‍ നിഗമിലൂടെ നിറവേറ്റപ്പെട്ടപ്പോള്‍ അബി സ്വയം സന്തോഷിക്കുകയായിരുന്നു. മിമിക്രി കലാകാരനായ അബിക്ക് ഒരു വലിയ ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു ആമിനത്താത്ത. സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് സജീവമാക്കിയതും ആമിനത്താത്തയിലൂടെയാണ്.

അബി അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ മുതല്‍ പല മിമിക്രി നടന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന കറുത്ത സൂര്യന്‍ എന്ന സിനിമയിലാണ് അബി അവസാനം അഭിനയിച്ചത്. വിട വാങ്ങിയത് 90 കളില്‍ സ്റ്റേജ് കീഴടക്കിയ ഒരു അതുല്യ പ്രതിഭയാണ്. അഭിക്ക് ഈസ്റ്റ് കോസ്റ്റ് കുടുംബത്തിന്റെ ബാഷ്പാഞ്ജലികള്‍..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button