Latest NewsKeralaNews

മണ്ഡലകാലത്ത് വന്‍ കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി

 
പത്തനംതിട്ട: മണ്ഡലകാലത്ത് വന്‍ കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി പമ്പ ഡിപ്പോ. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞ സര്‍വീസാണ് ഇത്തവണ കെ.എസ്. ആര്‍.ടി.സി നടത്തിയത്. എന്നാല്‍ വരുമാനത്തിന്റെ കണക്ക് നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇത്തവണ. നവംബര്‍ 15 മുതല്‍ 28 വരെയുള്ള 14 ദിവസം പമ്പ ഡിപ്പോയിലെ കളക്ഷന്‍ 1.76 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം സര്‍വീസുകള്‍ കൂടുതലുണ്ടായിട്ടും ഇതേ കാലയളവില്‍ വരുമാനം 1.80 കോടി രൂപയായിരുന്നു ഡിപ്പോയിലെ കളക്ഷന്‍.
 
മുന്‍വര്‍ഷം 148 ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ ഇത്തവണ 118 ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ 75 നോണ്‍ എസി ജന്‍ റം, 3 എസി, 6 ഡീലക്‌സ്, 3 സൂപ്പര്‍ഫാസ്റ്റ്, 28 ഫാസ്റ്റ്, 3 മിനി എന്നീ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
 
ഇതുവരെ 3,605 ദീര്‍ഘദൂര സര്‍വീസുകളും 5,060 ചെയിന്‍ സര്‍വീസുകളും പമ്പ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചെയിന്‍ സര്‍വീസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം 4,957 ചെയിന്‍ സര്‍വീസുകളാണ് ഈ കാലയളവില്‍ നടത്തിയത്. തീര്‍ത്ഥാടകരുടെ തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ഡിപ്പോ ക്രമീകരിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button