
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ വെടിവച്ചു കൊന്ന സൈനികന്‍ പിടിയിൽ. അവിഹിത ബന്ധം ആരോപിച്ച് സ്വന്തം ഭാര്യയേയും സഹപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ ഭാര്യയേയുമാണ് തെലുങ്കാന സ്വദേശിയായ സുരീന്ദർ വെടിവെച്ച് കൊന്നത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് ബുധനാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊല നടത്തിയത്.
ഭാര്യ ലാവണ്യയെ വെടിവച്ചു കൊലപ്പെടുത്തിയ സുരീന്ദർ സഹപ്രവർത്തകനായ രാജേഷ് കഖാനിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് നേര്‍ക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം മുറിയിലേക്ക് എത്തിയ രാജേഷിന്റെ ഭാര്യ ശോഭയേയും സുരീന്ദർ വെടിവെച്ചു. ഭാര്യ ലാവണ്യയുമായി സഹപ്രവർത്തകന് രാജേഷ് കഖാനിക്ക് അടുപ്പമുണ്ടെന്നും ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന തോന്നലുമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് സൂചന.
Post Your Comments