നികുതി നിരക്കുകൾ താഴുമെന്ന് സൂചന .വരുമാനനികുതി പുനഃക്രമീകരിക്കുന്നത്തിന്റെ ഭാഗമായി പരോക്ഷനികുതി പുനർനിർണയിച്ചതിനു ശേഷം, 1961 മുതൽ നിലവിലുളള ആദായനികുതി നിയമത്തിനു പകരം പുതിയ പ്രത്യക്ഷനികുതി നിയമം നടപ്പാക്കുമെന്ന് സൂചന ..ഇപ്പോൾ നിലവിലുള്ള ആദായനികുതി നിയമം, 1961-ൽ 50 വർഷങ്ങൾക്ക് മുൻപാണ് എഴുതിയിട്ടുള്ളതെന്നും, അത് പുനർനിർമ്മിക്കേണ്ടതുണ്ടെന്നും സെപ്റ്റംബർ മാസത്തിലെ നികുതി ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.അതനുസരിച്ച്, നിയമം അവലോകനം ചെയ്യാനും രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി ഒരു പുതിയ പ്രത്യക്ഷ നികുതി നിയമത്തിന് രൂപം നൽകാനും സർക്കാർ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു.ഇത്തരത്തിലൊരു മാറ്റം വന്നാൽ വിദേശത്തേക്കുള്ള അക്കൗണ്ടുകളിലേക്ക് പണമൊഴുകുന്നത് തടയാനാകുമെന്ന് ടാസ്ക് ഫോഴ്സ് അംഗം മുകേഷ് പട്ടേൽ അഭിപ്രായപ്പെട്ടു.
Post Your Comments