Latest NewsKeralaNews

വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ അടച്ച് പൂട്ടും;കാരണം ഇതാണ്

പാലക്കാട് : സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ അടച്ച് പൂട്ടും. ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന്റെ ഭാഗമായാണ് പുതിയ നടപടി. അവശേഷിക്കുന്ന ടോക്കണ്‍ ഗേറ്റുകള്‍ കൂടി അടുത്ത മാസം പൂട്ടുന്നതോടെ വാണിജ്യ നികുതി ചെക് പോസ്റ്റുകള്‍ ചരിത്രമാകും. ജിഎസ്ടി വന്നതിന് ശേഷം ചെക്ക് പോസ്റ്റുകളില്‍ മണിക്കൂറുകളോളം പരിശോധനക്ക് കാത്തിരിക്കേണ്ട രീതി ഇല്ലാതായി. ഇതോടെ ചരക്കുനീക്കവും വേഗത്തിലായി.

കഴിഞ്ഞ ആറ് മാസമായി ചരക്കു വാഹനങ്ങളിലെ ജിഎസ്ടി ഡിക്ലറേഷന്‍ പരിശോധന മാത്രമാണ് വാണിജ്യ നികുതി ചെക്പോസ്റ്റുകളില്‍ നടന്നിരുന്നത്. ഇനി മുതല്‍ അതും ഇല്ല. അതുകൊണ്ട് തന്നെ ഫയലുകള്‍ കൈമാറുകയും നീക്കുകയും ചെയ്യുന്ന തിരക്കിലാണ് ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍.

സംസ്ഥാനത്ത് 84 ചെക്ക് പോറ്റുകളാണുള്ളത്. 600 ജീവനക്കാരും. നേരത്തെയുണ്ടായിരുന്ന മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകളും ഇറങ്ങി. ഇ വേ ബില്ലുകള്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ഡിക്ലറേഷന്‍ ഫോമുകള്‍ സ്വീകരിക്കാതിരിക്കുമ്പോള്‍ അഴിമതിക്ക് കൂടുതല്‍ സാധ്യതയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button