Latest NewsKeralaNews

ക്യാമ്പസില്‍ വിവാഹവാഗ്ദാനം നല്‍കി സഹപാഠിയെ പീഡിപ്പിച്ചതായി പരാതി

കോട്ടയം: ക്യാമ്പസില്‍ വിവാഹവാഗ്ദാനം നല്‍കി സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. എം.ജി. സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം നടന്നത്. മുളന്തുരുത്തി പോലീസില്‍ വിദ്യാര്‍ഥിനി പരാതി നല്‍കി. ഇവർ കേസെടുത്ത് അന്വേഷണം ഏറ്റുമാനൂര്‍ പോലീസിനു കൈമാറി. ഇപ്പോൾ കേസ് അന്വേഷിക്കുന്നത് ഏറ്റുമാനൂര്‍ സി.ഐയാണ്.

പീഡനം നടന്നത് കഴിഞ്ഞ സെപ്റ്റംബറിനു മുമ്പാണ്. യുവാവും യുവതിയും ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു. ഇതിനിടെ പരിചയപ്പെട്ട യുവാവു വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണു പരാതി.

ക്യാമ്പസില്‍ വച്ചു പല തവണ പീഡിപ്പിച്ചെന്നു യുവതി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വിവാഹത്തില്‍നിന്നു യുവാവ് ഒരിക്കല്‍ പിന്തിരിഞ്ഞതോടെ യുവതി ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നു യുവതിയുടെയും യുവാവിന്റെയും വീട്ടുകാരെ പോലീസ് വിളിച്ചുവരുത്തി. വിവാഹത്തിനു സമ്മതമാണെന്നാണ് അന്ന് ഇരുവരും അറിയിച്ചത്.

ഇരുവരും കഴിഞ്ഞ സെപ്റ്റംബറില്‍ കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങി. പിന്നീടു യുവാവിനെക്കുറിച്ച്‌ ഒരു വിവരവുമില്ലെന്നാണ് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button