Latest NewsNewsIndia

അന്ധവിശ്വാസം; മുഖ്യമന്ത്രി അടുത്തിടെ വാങ്ങിക്കൂട്ടിയ ആഢംബര എസ്യുവികൾ ചർച്ചയാകുന്നു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് അന്ധവിശ്വാസത്തിന്റെ പേരില്‍ അടുത്തിടെ വാങ്ങിക്കൂട്ടിയ ആഢംബര എസ്യുവികൾ ചർച്ചയാകുന്നു. രമണ്‍സിംഗ് 19 മിത്സുബിഷി പജേറോ എസ്യുവികളെയാണ് പുതുതായി വാങ്ങിയത്. ‘004’ എന്ന സംഖ്യകളിലാണ് 19 എസ്യുവികളുടെയും രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രമണ്‍സിംഗിന്റെ ഭാഗ്യനമ്പറാണ് ’19’ എന്ന സംഖ്യയെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ‘004’ എന്ന് അവസാനിക്കുന്ന നമ്പറില്‍ കാറുകളെ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, സംഖ്യാ ശാസ്ത്രത്തിലുള്ള മന്ത്രിയുടെ വിശ്വാസത്തിന്റെ പേരില്‍ സംസ്ഥാന ഖജനാവില്‍ നിന്നും പണം ചെലവഴിച്ച് കാറുകളെ വാങ്ങിക്കൂട്ടിയ നടപടിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button