Latest NewsNewsIndia

എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ: നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കുളിമുറിയിൽതെന്നി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്റണിയെ നേരിയ മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ശസ്ത്ക്രിയയോ മറ്റ് അടിയന്തിര ചികിത്സയോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ തീവ്ര നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശങ്കപ്പെടാനില്ലെന്നും ചെറിയ രീതിയിലുള്ള മസ്തിഷ്ക രക്തസ്രാവമാണ് ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button