ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്ട്‌സാപ്പ്. ഇപ്പോള്‍ വാട്ട്‌സാപ്പ് അവതരിപ്പിച്ചരിക്കുന്നത് യൂട്യൂബ് ഫീച്ചറാണ്. ഇതു വഴി യൂട്യൂബ് വീഡിയോ ലിങ്കുകള്‍ കാണാനായി ഇനി വാട്ട്‌സാപ്പില്‍ നിന്നും പുറത്ത് പോകേണ്ട കാര്യമില്ല. ഇനി യൂട്യൂബ് വീഡിയോ ലിങ്കുകള്‍ വാട്ട്‌സാപ്പിനുള്ളില്‍ വച്ച് തന്നെ കാണനായി സാധിക്കും.
ഈ സംവിധാനം ഇപ്പോള്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്. എല്ലാ ഉപഭോക്താക്കള്‍ക്കും അധികം വൈകാതെ ഈ സംവിധാനം ലഭ്യമാക്കും. ഈ ഫീച്ചര്‍ ഐഫോണിന്റെ പുതിയ വാട്ട്‌സാപ്പ് പതിപ്പായ 2.17.81 ലാണ് ലഭിക്കുന്നത്.
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലാണ് പുതിയ സംവിധാനം. ഇനി ഫീച്ചര്‍ ലഭിക്കുന്നതായി വാട്ട്‌സാപ്പ് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണം. ഇതിനു ശേഷം വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് മാറുന്നതിനുള്ള സംവിധാനം അവതരിപ്പിക്കാനായി ഒരുങ്ങുകയാണ് കമ്പനി.
Post Your Comments