
കാസർകോട് : കണക്ക് പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനകത്തു തൂങ്ങി മരിച്ചു. വിദ്യാനഗര്‍, ചിന്മയ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.കാസർകോട് ബാറ്ററി ബിസിനസ് നടത്തുന്ന ചൂരിയിലെ വിശ്വനാഥന്റെ മകള്‍ നിവേദിത(14) ആണ് മരിച്ചത്.
അടുത്തിടെ നടന്ന പരീക്ഷയില്‍ കണക്ക് വിഷയത്തില്‍ നിവേദിതയ്ക്കു മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതില്‍ മനോവിഷമത്തിലായിരുന്നുവെന്നു പറയുന്നു. മാര്‍ക്കു കുറഞ്ഞത് കാര്യമാക്കേണ്ടെന്ന് മാതാപിതാക്കളും അധ്യാപകരും നിവേദിതയെ ഉപദേശിക്കുകയും ചെയ്തിരുന്നു. സ്കൂളില്‍ പി.ടി.എ യോഗവും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ നിവേദിത പഠിക്കാനായി മുറിയില്‍ കയറിയതിനു ശേഷം തൂങ്ങുകയായിരുന്നു .മാതാവ് സതി വാതില്‍ തുറന്നപ്പോൾ മകളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments