സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പുതിയ നീക്കം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇനി മുതല്‍ ഉപയോക്താക്കളുടെ ചിത്രം ഫെയ്‌സ്ബുക്ക് ആവശ്യപ്പെടും. ഇതില്‍ തങ്ങളുടെ ഉപയോക്താക്കളുടെ മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള ചിത്രമാണ് ഫെയ്‌സ്ബുക്കിനു വേണ്ടത്. ഇതു വഴി അക്കൗണ്ടുകള്‍ റോബോട്ടുകളല്ലെന്നും വ്യാജമല്ലെന്നും തിരിച്ചറിയാനായി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ അക്കൗണ്ട് ഉടമകള്‍ മനുഷ്യരാണോ എന്ന ഉറപ്പിക്കുന്നതിനായി കാപ്ച’ പോലുള്ള ചലഞ്ച് റെസ്‌പോണ്‍സ് ടെസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഫെയ്‌സ്ബുക്കിന്റെ ഐഡന്റിറ്റി ടെസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത് ഉപയോക്താക്കള്‍ തങ്ങളുടെ ചിത്രം വ്യക്തമായി മുഖം കാണുന്നത് അപ്ലോഡ് ചെയ്യുക. ഇത് ഞങ്ങള്‍ പരിശോധിക്കും. അതിനു ശേഷം സെര്‍വറുകളില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്യുമെന്നാണ്. ഫെയ്‌സ്ബുക്ക് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments