Latest NewsNewsInternational

മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ളു​മാ​യി ക​പ്പ​ലു​ക​ള്‍ ഒ​ഴു​കി​യെ​ത്തു​ന്നു

ടോ​ക്കി​യോ: മ​നു​ഷ്യ അ​സ്ഥി​കൂ​ട​ങ്ങ​ളു​മാ​യി ക​പ്പ​ലു​ക​ള്‍ ഒ​ഴു​കി​യെ​ത്തു​ന്നു. നാ​ലു ക​പ്പ​ലു​ക​ളു​ടെ അ​വ​ശി​ഷ്ടമാണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ജ​പ്പാ​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്ത് എത്തിയത്. ഇവ ഉ​ത്ത​ര കൊ​റി​യ​യി​ല്‍ നി​ന്ന് ഒ​ഴു​കി​യെ​ന്ന ക​പ്പ​ലു​ക​ളാ​ണ് എന്നാണ് സം​ശ​യി​ക്കു​ന്നത്.

എ​ട്ട് അ​സ്ഥി​കൂ​ട​ങ്ങളാണ് ഹോം​ഷു ദ്വീ​പി​ലെ മി​യാ​സ​വ തീ​ര​ത്ത് ഒ​ഴു​കി​യെ​ത്തി​യ ത​ടി ബോ​ട്ടി​ല്‍ മാ​ത്രം ഉണ്ടായിരുന്നത്. ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബോ​ട്ട് തീ​ര​ത്ത​ടി​ഞ്ഞ​തോ​ടെ വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ത്ത​ര കൊ​റി​യ​യി​ല്‍ നി​ന്നു​ള്ള​താണ് ബോ​ട്ടെന്ന് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ജ​പ്പാ​ന്‍റെ തീ​ര​ത്ത​ടി​യു​ന്ന ബോ​ട്ടു​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന വ്യ​വ​സാ​യം വി​പു​ല​പ്പെ​ടു​ത്തി​യ​തോ​ടെ മീ​ന്‍​പി​ടി​ക്ക​ല്‍ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍ പോ​ലും അ​തി​നാ​യി നി​ര്‍​ബ​ന്ധി​ത​രാ​യ​താ​ണ് അ​പ​ക​ട​ത്തി​ല്‍ എ​ത്തി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button