ജെറുസലേം : ജെറുസലേമിലെ കല്ലറയിലാണ് യേശുക്രിസ്തുവിനെ അടക്കം ചെയ്തതെന്നും ഉയിര്‍ത്തെഴുന്നേറ്റതെന്നുമാണ് കാലങ്ങളായി ക്രിസ്ത്യാനികള്‍ വിശ്വസിച്ച് വരുന്നത്. എന്നാല്‍ അതിന് പൂര്‍ണമായും ചരിത്രസാക്ഷ്യമേകാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു പറ്റം ശാസ്ത്രജ്ഞന്മാര്‍ക്ക് അതിന് സാധിച്ചിരിക്കുകയാണ്. ഇതോടെ യേശുവിന്റെ ചരിത്രത്തിന് മറ്റൊരു ശാസ്ത്രീയ കൈയൊപ്പ് കൂടി ലഭിച്ചിരിക്കുകയുമാണ്. ഈ ശവക്കല്ലറയിലുള്ള ഒറിജിനല്‍ ലൈംസ്റ്റോണില്‍ നിന്നുമുള്ള കുമ്മായത്തിന്റെ ഭാഗങ്ങള്‍ എടുത്ത് നടത്തിയ പരിശോധിച്ചതിന് ശേഷമാണ് ഗവേഷകര്‍ ഇതിന് ശാസ്ത്രീയ വ്യാഖ്യാനം നല്‍കിയിരിക്കുന്നത്.
ഇവിടെയുള്ള മാര്‍ബിള്‍ സ്ലാബിനടിയിലാണ് ക്രിസ്തുവിനെ അടക്കം ചെയ്തിരിക്കുന്നതെന്നാണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്. ഈ മാര്‍ബിളിന്റെ കാലം 345 എഡിയാണെന്നാണ് ഗവേഷകര്‍ കണക്കാക്കിയിരിക്കുന്ത്. ക്രിസ്റ്റിയന്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റയിന്റെ കാലമാണിത്. ഈ ശവക്കല്ലറ പുതുക്കി അവിടെ ഒരുചര്‍ച്ച് നിര്‍മ്മിക്കാന്‍ ഉത്തരവിട്ടിരുന്നത് ഈ ചക്രവര്‍ത്തിയായിരുന്നു.അതിന്റെ ഭാഗമായിട്ടായിരുന്നു ഈ മാര്‍ബിള്‍ സ്ലാബിനാല്‍ ശവക്കല്ലറി മൂടിയിരുന്നതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.
ക്രിസ്തുവിന്റെ ശവക്കല്ലറ വീനസ്‌ദേവതയുള്ള ഒരു ദേവാലയത്തിന് കീഴിലാണ് സ്ഥിതി ചെയ്യുന്നതെന്ന് 326 എഡിയില്‍ കോണ്‍സ്റ്റന്റയിന്റെ ദൂതന്മാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം ഇത് പുതുക്കിപ്പണിത് ഒരു ചര്‍ച്ച് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഏഥന്‍സിലെ നാഷണല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച ഗവേഷണം നടത്തിയിരിക്കുന്നത്. ഇവര്‍ ഈ ശവക്കല്ലറയെ ഉള്‍ക്കൊള്ളുന്നതും ജെറുസലേമിലെ ചര്‍ച്ചില്‍ സ്ഥിതി ചെയ്യുന്നതുമായ ഇഡിക്യൂള്‍ ഷ്രൈന്‍ പുനഃസ്ഥാപിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചിരുന്നു. ഇഡിക്യൂളിലെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചിരുന്നു. ഇതിന്റെ ഫലങ്ങള്‍ ആദ്യമായി നാഷണല്‍ ജിയോഗ്രഫിക്കായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അത് ഇപ്പോഴാണ് ഏവരും അറിയുന്നതിനായി വ്യാപകമായി പുറത്ത് വിട്ടിരിക്കുന്നത്.
ഇതിന് മുമ്പ് ഈ ശവക്കല്ലറയുടെയും അതിന് ചുറ്റുമുള്ള നിര്‍മ്മിതികളുടെയും കാലഗണന സങ്കീര്‍ണമായിരുന്നു. പുതുക്കിപ്പണിത ചര്‍ച്ചിന് ആയിരം വര്‍ഷത്തില്‍ താഴെ പ്രായമേയുള്ളുവെന്നായിരുന്നു ഈ അടുത്ത കാലം വരെ ഗവേഷകര്‍ ധരിച്ചിരുന്നത്. എന്നാല്‍ പുതിയ ഗവേഷണം അനുസരിച്ച് ഇതിന് ഇതിലും പഴക്കമുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പൂര്‍ണമായും നശിച്ചതിന് ശേഷം എഡി 1009ലാണ് പുതുക്കിപ്പണിതതെന്നും നിഗമനമുണ്ടായിരുന്നു. എന്നാല്‍ എഡിക്യൂളിന് ഇതിലും പഴയ ഘടനയാണെന്നാണ് ഏഥന്‍സ് ടീം നടത്തിയ പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈ സൈറ്റിലെ പുരാതന കുടീരത്തിന്റെ തെളിവുകള്‍ മാത്രമല്ല ഇവിടെ നിന്നും ലഭിച്ച അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും മറിച്ച് ഇതിന്റെ ചരിത്രപരമായ നിര്‍മ്മാണ ഘടനയും ഇത് വെളിപ്പെടുത്തുന്നുവെന്നാണ് എഡിക്യൂള്‍ റിസ്റ്റോറേഷന്‍ പ്രൊജക്ടിന്റെ ഡയറക്ടറായ അന്റോണിയ മോറോപൗലൗ നാഷണല്‍ ജോഗ്രഫിക്കിനോട് വെളിപ്പെടുത്തുന്നത്.
Post Your Comments