KeralaLatest NewsNews

റെയിൽവേ വിഭജനം ഉപേക്ഷിക്കണമെന്ന് മന്ത്രി ; ചർച്ച ചെയ്യേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.നേമം മുതൽ തിരുനെൽവേലി വരെയുള്ള 160 കിലോമീറ്റർ പാത മധുര ഡിവിഷനിലേയ്ക്ക് കൈമാറാനുള്ള നടപടി തടയണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത് .ഡിവിഷൻ വിഭജനം സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് തടസ്സമാകുമെന്ന് കത്തിൽ പറയുന്നു.

അതേ സമയം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എം പി മാരുടെ യോഗത്തിൽ റെയിൽവേ വിഭജനത്തെക്കുറിച്ച് സമ്പത്ത് എം പി സംസാരിച്ചപ്പോൾ അജണ്ടയിൽ ഇല്ലാത്ത വിഷയമായതിനാൽ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം.എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒറ്റകെട്ടായി ജനപ്രതിനിധികൾ നിൽക്കണമെന്ന കാര്യം യോഗത്തിൽ അംഗീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button