ദോഹ: ലോകത്തിലെ തന്നെ ഏറ്റവും കുറവ് കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഖത്തറും. നുംബിയോയുടെ ആഗോള കുറ്റ കൃത്യ സൂചികയുടെ പുതിയ കണക്ക് പ്രകാരമാണ് ഖത്തര്‍ പട്ടികയില്‍ ഇടം പിടിച്ചത്. കുറഞ്ഞ കുറ്റകൃത്യ നിരക്കില്‍ മധ്യപൂര്‍വ്വ മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ ഏഴാം സ്ഥാനവുമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്.
തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും മധ്യപൂര്‍വ വടക്കന്‍ ആഫ്രിക്കന്‍ (മിന) മേഖലയില്‍ ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ മുന്നില്‍ തന്നെയാണ്. രാജ്യത്തിന്റെ ആഗോള സുരക്ഷാ സ്റ്റാറ്റസാണ് ഈ റിപ്പോര്‍്ട്ടിലൂടെ മനസിലാക്കാന്‍ കഴിയുന്നത്.
ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സിന്റെ 163 രാജ്യങ്ങളുടെ പട്ടികയില്‍ മുപ്പതാം സ്ഥാനത്താണ് ഇന്ത്യ. കുറ്റ കൃത്യങ്ങളുടെ നിരക്ക് സംബന്ധിച്ചുള്ള വര്‍ക്ക് ഷോപ്പിനിടയില്‍ മന്ത്രാലയത്തിലെ ജനസംഖ്യാ സാമൂഹിക കണക്കെടുപ്പ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുഹന്നദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments