Latest NewsNewsIndia

ഖബര്‍സ്ഥാനുകളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് നഗരസഭ

പനാജി•ഖബര്‍സ്ഥാനുകളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഗോവയിലെ പനാജി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിരോധിച്ചു. സമീപപ്രദേശത്തെ സമാധാനവും പ്രശാന്തതയും ലംഘിക്കപ്പെടുന്നത് തടയാനാണ് നടപടിയെന്ന് പനാജി മുനിസിപ്പല്‍ കമ്മീഷണര്‍ അജിത്‌ റോയ് പുറത്തിറക്കിയ ഇത്തരവില്‍ പറയുന്നു.

പനജിയിലെ സെന്റ്‌ ഇനിസ് പ്രദേശത്താണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സെന്റ്‌ ഇനിസിലെ മുസ്ലിം ഖബര്‍സ്ഥാനില്‍ ഉച്ചഭാഷിണികളും/പൊതു അഭിസംബോധന സംവിധാനവും വഴി വളരെ ഉയര്‍ന്ന ഡെസിബലിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതെന്ന് നവംബര്‍ 24 ന് പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ 48 ാമത് ഇന്ത്യന്‍ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നഗരം ആഥിത്യം വഹിക്കുന്ന വേളയിലാണ് ഉത്തരവെന്നതും ശ്രദ്ധേയമാണ്.

ചുറ്റുപാടുമുള്ള ജനങ്ങളുടെ സമാധാനവും ശാന്തിയും ഭംഗപ്പെടുത്തുന്ന തരത്തില്‍ ഉച്ചഭാഷിണികള്‍/പൊതു അഭിസംബോധന സംവിധാനങ്ങള്‍ വഴി ശവകുടീരങ്ങളില്‍/ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നില്ലെന്ന് സമുദായാംഗങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button