Latest NewsNewsGulf

ഒമാന്‍ സ്വദേശികള്‍ക്ക് വിദേശചികിത്സയ്ക്ക് നിയന്ത്രണം

 

മസ്‌കറ്റ് : ഒമാന്‍ സ്വദേശികള്‍ വിദേശ രാജ്യങ്ങളില്‍ ചികിത്സ തേടി പോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം. വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഇത് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ ടൂറിസത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തു ലഭ്യമല്ലാത്ത വിദഗ്ദ്ധ ചികിത്സകള്‍ക്ക് മാത്രമാകും ഇനിയും വിദേശത്തേക്ക് പോകുവാന്‍ സ്വദേശികള്‍ക്കു അനുവാദം നല്‍കുകയുള്ളുവെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . ഒമാനിലെ വിവിധ ആശുപത്രികളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോക്ടറുമാരടങ്ങുന്ന ഒരു സമതി , ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തി വരികയാണ് .
പഠന റിപ്പോര്‍ട്ടുകള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകും , ഇതിനു ശേഷമാകും നിയന്ത്രണം പ്രാബല്യത്തില്‍ വരിക. ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയില്‍ വന്‍ നിക്ഷേപങ്ങള്‍ ആണ് ഇപ്പോള്‍ രാജ്യത്തു നടന്നു വരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ രാജ്യത്തേക്ക് ചികിത്സ തേടി പോകുന്ന സ്വദേശികളില്‍ വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്

ഇന്ത്യ , റഷ്യ , തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സ്വദേശികള്‍ ചികിത്സക്കായി പോകുന്നത് . 2016 ല്‍ , ഒമാന്‍ സ്വദേശികള്‍ക്കായി തൊണ്ണൂറ്റി അയ്യായിരം വിസകളാണ് മസ്‌കറ് ഇന്ത്യന്‍ എംബസ്സി അനുവദിച്ചിരുന്നത്. ഇതിലേറിയ പങ്കു സ്വദേശികളും ചികിത്സക്കായിട്ടായിരുന്നു ഇന്ത്യയിലേക്കു എത്തിയിരുന്നത് . എന്നാല്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണം, ഇന്ത്യയിലേക്ക് ചികിത്സ തേടി എത്തുന്നവരില്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button