Latest NewsNewsInternational

ഭീകരവാദത്തിനെതിരെ സഹകരണം ശക്തമാക്കി ഇന്ത്യയും റഷ്യയും

ന്യൂഡൽഹി : ഭീകരവാദത്തിനെതിരെ ശക്തമായ സഹകരണം ഉറപ്പാക്കാന്‍ ഇന്ത്യയും റഷ്യയും കരാര്‍ ഒപ്പുവച്ചു . ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യൻ സന്ദർശനത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്. നല്ലത് ചീത്ത എന്ന വിഭാഗത്തില്‍ ഭീകര്‍ ഇല്ലെന്നും ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും ഇരു രാജ്യങ്ങളിലേയും ആഭ്യന്തര മന്ത്രിമാർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

1993 ഒക്ടോബറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാറിനു പകരമായാണ് പുതിയ കരാർ നിലവിൽ വന്നത്. ഇതോടെ ഭീകരതക്കെതിരെയുള്ള നീക്കങ്ങളിൽ കൂടുതൽ സഹകരണത്തോടെ ഇരു രാജ്യങ്ങൾക്കും മുന്നോട്ടു പോകാനാകും. പൊലീസ് , സുരക്ഷ സേന, സൈന്യം എന്നിവകളുടെ സംയുക്തമായുള്ള പരിശീലനങ്ങൾ പുതിയ കരാറിന്റെ ഭാഗമായി ആരംഭിക്കും.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രിമാർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് ,കള്ളനോട്ട് , മനുഷ്യക്കടത്ത് , സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവക്കെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കും.ഉറി ആക്രമണത്തെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്നാഥ് സിംഗ് റഷ്യന്‍ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button