കുമരകം: ടിപ്പര്‍ ലോറിയില്‍ കരിങ്കല്ല് ഇറക്കുന്നതിന് സമാനമായ ഭീകര ശബ്ദം. എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് അറിയാനും കഴിയുന്നില്ല. അര്‍ദ്ധരാത്രി 12 നും പുലര്‍ച്ചെ ആറിനും ഇടയിലാണ് ഭീമാകാരമായ ശബ്ദം കേള്‍ക്കുന്നത്. കുറേ നാളുകളായി ഈ ഗ്രാമം കഴിയുന്നത് ഭയത്തിലാണ്. കുമരകം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പൊങ്ങലില്‍ ആണ് ശബ്ദം കേള്‍ക്കുന്നത്.
വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം നടത്തി. കുമരകം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പൊങ്ങലില്‍ അരുണ്‍കുമാറും കുടുംബവുമാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
വീടിന് തൊട്ടടുത്ത് തന്നെയുള്ള ഷെഡിലാണ് സഹോദരന്‍ സനീഷും കുടുംബവും താമസിക്കുന്നുണ്ട്. എന്നാല്‍ രാത്രി ഇവര്‍ അരുണ്‍കുമാറിന്റെ വീട്ടിലാണു കഴിയുന്നത്. കതകില്‍ നിന്നും മേല്‍ക്കൂരയില്‍ നിന്നുമാണു ശബ്ദം കേള്‍ക്കുന്നത്. ഭിത്തി കെട്ടി മേല്‍ക്കൂരയില്‍ ഷീറ്റുകള്‍ മേഞ്ഞതാണ് അരുണ്‍കുമാറിന്റെ വീട്. ഈ ശബ്ദം ഏതാണ്ട് ഇരുപതു മിനിറ്റിലേറെ നീണ്ടു നില്‍ക്കും. ശബ്ദം കേള്‍ക്കുന്നതായി സമീപവാസികളും പറയുന്നു. രാത്രി 12നും പുലര്‍ച്ചെ ആറിനും ഇടയിലാണു ശബ്ദം കേള്‍ക്കുന്നത്.
ശബ്ദത്തിന്റെ ഉറവിടം മനസ്സിലാക്കാനായി ഏതാനും ദിവസം മുന്‍പ് ഒരു സംഘം യുവാക്കള്‍ വീട്ടില്‍ രാത്രി കിടന്നപ്പോഴും ശബ്ദം കേട്ടു. ഇവര്‍ക്കും ആരെയും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു യുവാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. വീട്ടുകാര്‍ ഭീതിയോടെയാണു കഴിയുന്നത്. ശബ്ദം കേള്‍ക്കുന്ന സമയത്ത് എല്ലാവരും ഒരു മുറിയിലേക്കു മാറും. മാസങ്ങള്‍ക്കു മുന്‍പു ചെറിയ ശബ്ദമാണു കേട്ടിരുന്നത്. എന്നാല്‍ ഈയിടെയായി വലിയ ശബ്ദമാണു കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറിനു ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ടിപ്പര്‍ ലോറിയില്‍ നിന്നു കരിങ്കല്ല് ഇറക്കുമ്പോഴുണ്ടാകുന്നതു പോലുള്ള ശബ്ദമാണിപ്പോള്‍ കേള്‍ക്കുന്നതെന്നും ഇവര്‍ പറയുന്നു.
Post Your Comments