സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പുതിയ പഠനങ്ങള്‍. ഉറക്കം നല്‍കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള പ്രകാശം റെറ്റിനയില്‍ കൂടുതലായി പതിയുമ്പോള്‍ തടസ്സപ്പെടുന്നു. ഇതുമൂലം ഉറക്കം വൈകുമെന്നും അത് അവരുടെ ജൈവഘടികാരത്തെ മോശമായി ബാധിക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു.
ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അധിക സമയം ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയിലെ പ്രെഫസറായ മൊണീക് ലെബോര്‍ഗസ് പറഞ്ഞു.
പഠനം നടത്തിയത് അഞ്ച് വയസുമുതല്‍ 17 വയസുവരെയുള്ളവരിലാണ്. ഈ പ്രകാശം തലച്ചോര്‍, കണ്ണുകള്‍, ഉറക്ക ശീലങ്ങള്‍ എന്നിവയെയാണ് സാരമായി ബാധിക്കുന്നതെന്നാണ് കണ്ടെത്തല്‍. 90 ശതമാനം കുട്ടികളിലും അവരുടെ ഉറക്കത്തിന്റെ മേന്മയേയും സമയത്തേയും സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം സാരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments