Latest NewsKeralaNews

ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസ്

തിരുവനന്തപുരം: ക്രിമിനൽ കേസെടുക്കാനും വകുപ്പുതല നടപടിക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സർവീസ് ചട്ടം ലംഘിച്ചു പുസ്തകം എഴുതിയതിനു വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെയാണ് കേസ്. മുഖ്യമന്ത്രി നിർേദശം നൽകിയത് വകുപ്പുതല നടപടിക്കു ചീഫ് സെക്രട്ടറിക്കും ക്രിമിനൽ നടപടിക്കു ‍ഡിജിപിക്കുമാണ്. ജേക്കബ് തോമസ് സർവീസ് അനുഭവങ്ങളെക്കുറിച്ചു എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ പരാമർശങ്ങളും വെളിപ്പെടുത്തലുകളുമാണു നടപടി സ്വീകരിക്കാൻ കാരണം.

മുഖ്യമന്ത്രിയുടെ തീരുമാനം ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ജേക്കബ് തോമസ് പൊലീസ് ഓഫിസേഴ്സ് നിയന്ത്രണ നിയമം, ഓൾ ഇന്ത്യ സർവീസ് റൂൾ, കേരള പൊലീസ് നിയമം എന്നിവ ലംഘിച്ചുവെന്നു സമിതി കണ്ടെത്തി. സമിതി രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന പരാമർശത്തോടെയാണു ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചത്. ചട്ടവിരുദ്ധമായ പരാമർശങ്ങളും വിമർശനങ്ങളും പുസ്തകത്തിലെ 50 പേജുകളിൽ ഉണ്ടെന്നു സമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button