Latest NewsNewsSports

സി.കെ വിനീത് ഇനി സര്‍ക്കാര്‍ ജീവനക്കാരന്‍

തിരുവനന്തപുരം: ഫുഡ്‌ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി. ഇന്ത്യന്‍ ഫുട്ബോള്‍ താരമെന്ന നിലയില്‍ വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നല്ഡകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാനാണ് തീരുമാനം.

ഐഎസ്എല്‍ ഫുട്ബോള്‍ ലീഗില്‍ കേരളത്തിന്റെ ടീമായ ബ്ലാസ്റ്റേഴ്സിലെ കിടിലന്‍ പ്രകടനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടമനേടിയകളിക്കാരനാണ് സി.കെ വിനീത്. കുട്ടിക്കാലം മുതല്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ വിനീത് അഞ്ച് വര്‍ഷത്തോളം കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വേണ്ടിയും കളിച്ചിരുന്നു. അണ്ടര്‍ 21 കേരള ടീമിലും അംഗമായിരുന്നു വിനീത്. ചെന്നൈ കസ്റ്റംസ്, കെ.എസ്.ഇ.ബി, വിവ കേരള ടീമുകള്‍ക്കു വേണ്ടിയും  കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button