ലണ്ടന്‍: മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് നല്കിയ ബഹുമതിഓക്സ്ഫഡ് തിരിച്ചെടുത്തു. 1997ല്‍ നല്കിയ ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ഓക്സ്ഫഡ് ബഹുമതി റദ്ദാക്കിയതായാണ് ഓക്സ്ഫഡ് അറിയിച്ചത്. സമൂഹം നേരിടുന്ന അതിക്രമങ്ങള്‍ക്കു നേരെ സ്യൂചി മൗനം പാലിക്കുന്നതിനെ തുടര്‍ന്നാണ് സ്യൂചിക്ക് നല്കിയ ബഹുമതി തിരിച്ചെടുത്തതെന്ന് ഓക്സ്ഫഡ് കൗണ്‍സില്‍ പറഞ്ഞു. സ്യൂചിക്ക് നല്കിയ ബഹുമതി റദ്ദാക്കുന്നതിനായി നേരത്തെ ഓക്സ്ഫഡ് കൗണ്‍സിലില്‍ സര്‍വകക്ഷി പ്രമേയം പാസാക്കിയിരുന്നു.
Post Your Comments