ചൈനയിൽ തരംഗം സൃഷ്ടിച്ച ഹോണറിന്റെ കിടിലൻ ഹാൻഡ്സെറ്റായ ഹോണർ എക്സ്40 ജിടി പുതിയ രൂപത്തിലും ഭാവത്തിലും എത്തി. ഇവയുടെ റേസിംഗ് എഡിഷനാണ് കമ്പനി വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിച്ച ഹോണർ എക്സ്40 ജിടിയുടെ അപ്ഡേറ്റഡ് പതിപ്പാണ് ഈ റേസിംഗ് വേർഷൻ. മുൻപുള്ള പതിപ്പിന്റെ സമാന ഫീച്ചറുകൾ തന്നെയാണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 140 ഹെർട്സ് റിഫ്രഷ് റേറ്റും, 240 ഹെർട്സ് സാംപ്ലിംഗ് റേറ്റും വാഗ്ദാനം ചെയ്യുന്ന ഈ സ്മാർട്ട്ഫോണിന്റ വലിപ്പം 6.81 ഇഞ്ചാണ്. റേസിംഗ് എഡിഷന്റെ വില വിവരങ്ങൾ പരിചയപ്പെടാം.
പ്രധാനമായും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റേസിംഗ് എഡിഷൻ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം പ്ലസ് 256 ജിബിയാണ് ഒന്നാമത്തെ സ്റ്റോറേജ് വേരിയന്റ്. ഇവയ്ക്ക് ഏകദേശം ഇന്ത്യൻ വിപണിയിൽ 21,000 പ്രതീക്ഷിക്കാവുന്നതാണ്. 12 ജിബി റാം പ്ലസ് 256 ജിബിയാണ് രണ്ടാമത്തെ സ്റ്റോറേജ് വേരിയന്റ്. ഇവയുടെ ഇന്ത്യൻ വിപണി വില 23,000 രൂപയ്ക്കടുത്താണ്. ഈ രണ്ട് വേരിയന്റുകളും റേസിംഗ് ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ ഷെഡുകളിലാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ റേസിംഗ് എഡിഷൻ അവതരിപ്പിക്കുമോ എന്നത് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമല്ല.
Post Your Comments