Latest NewsIndiaNews

നെഹ്‌റു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കുന്നു : വരുണ്‍ ഗാന്ധി ബിജെപി വിടുന്നു: പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

 

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിലെ അന്തരാവകാശികള്‍ ഒന്നിയ്ക്കുന്നു. വരുണ്‍ഗാന്ധിയെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ.

ബിജെപിയുമായി അകന്നു കഴിയുകയാണ് വരുണ്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ ബിജെപി. എംപി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം.

വരുണ്‍ഗാന്ധി കുറേ നാളായി ബിജെപി. നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. മോദിയുടെ ഭരണത്തെ വിമര്‍ശിച്ച വരുണിനെ, ബിജെപി. പൂര്‍ണമായും തഴയുകയാണെന്നാണ് ഈയിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും വരുണിനെ ബിജെപി. തഴഞ്ഞിരുന്നു. ഇതോടെ 35 വര്‍ഷത്തിനുശേഷം നെഹ്രുകുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുടുംബങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെങ്കിലും രാഹുലും വരുണും പരസ്യമായി പരസ്പരം കുറ്റപ്പെടുത്താറില്ല. പ്രിയങ്കാ ഗാന്ധിയുടെ കുടുംബവുമായി വരുണിന് നല്ല അടുപ്പവുമുണ്ട്. കുറേ നാളുകളായി ബിജെപി. സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും വരുണ്‍ പങ്കെടുക്കാറില്ല.
തന്റെ രാഷ്ട്രീയഭാവി സുരക്ഷിതമല്ലെന്ന് കരുതുന്ന വരുണ്‍ കളം മാറാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. വരുണിന്റെ അമ്മ മേനകാ ഗാന്ധി ബിജെപി.യുടെ പ്രമുഖനേതാവും മന്ത്രിയുമായതിനാല്‍ വരുണ്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നു കരുതുന്ന രാഷ്ട്രീയനിരീക്ഷകരുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button