
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം. ഹരിയാനയെ പരാജയപ്പെടുത്തി കേരളം നോക്കൗട്ട് പ്രവേശനമുറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്‌സിനും 8 റണ്‍സിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
ആദ്യ ഇന്നിംഗ്സില്‍ 181 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ ഹരിയാനയെ 173 റണ്‍സിന് പുറത്താക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. ജയത്തോടെ ഗ്രൂപ്പില്‍ 31 പോയിന്റുമായാണ് കേരളത്തിന്റെ മുന്നേറ്റം.
ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയം സ്വന്തമാക്കി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചത്. കേരളത്തിന് 31 പോയന്റാണ് ഉളളത്.
Post Your Comments