തിരുവനന്തപുരം: പിവി അന്‍വറിന്റെ കേരളത്തിലെ ഭൂമി തട്ടിപ്പ് ആദായ വിലയ്ക്ക്. അന്‍വറിന്റെ 205 ഏക്കര്‍ ഭൂമിയ്ക്ക് രേഖകളില്‍ കാണിച്ചിരിക്കുന്നത് 118800 രൂപ മാത്രം. ഒരു സെന്റ് ഭൂമിയ്ക്ക് അന്‍വര്‍ നല്‍കിയത് 57 രൂപയാണ്. ഇതേത്തുടര്‍ന്ന് സര്‍ക്കാരിന് നികുതി ഇനത്തില്‍ ലക്ഷങ്ങളാണ് നഷ്ടമുണ്ടായിരിക്കുന്നത്. ഇതിന് തെളിവ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുമുണ്ട്.നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് നേരത്തെ തന്നെ അന്വഷണം പ്രഖ്യാപിച്ചിരുന്നു.
അന്‍വറിന്റെ ഭൂമി തട്ടിപ്പിനെതിരെ നേരത്തെ റവന്യൂ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.അനധികൃത ഭൂമി സമ്പാദനത്തെ കുറിച്ചാണ് അന്വേഷണം.എംഎല്‍എയ്ക്ക് അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കലക്ടറോട് റവന്യൂ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.
Post Your Comments