MollywoodCinema

അധികച്ചെലവുകളെ മറികടന്ന് പാതിരാകാലം

ആറുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ പുരസ്കാര ജേതാവ് കൂടിയായ പ്രിയനന്ദനന്‍ സിനിമയുമായി എത്തുന്നത്.
രാഷ്ട്രീയ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകന്‍ പ്രിയനന്ദന്റെ പുതിയ ചിത്രമാണ് പാതിരാകാലം.കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്ന സിനിമ റിലീസ് ചെയ്യുന്നതിനും പ്രചാരണത്തിനുമൊക്കെയായി അധിക ചെലവ് വരാതെ റിലീസിന് മുമ്ബേ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു ബദൽ പരീക്ഷണം നടത്തുകയാണ് പ്രിയനന്ദൻ.പ്രധാന കേന്ദ്രങ്ങളില്‍ സിനിമാ പ്രേമികളുടെയും ഫിലിം സൊസൈറ്റികളുടെയുമെല്ലാം സഹായത്തോടെ ജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ച്‌ കൊണ്ട് പ്രദര്‍ശനം സംഘടിപ്പിക്കാനാണ് തീരുമാനം.ആദ്യ ഷോകള്‍ ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലായി തൃശൂര്‍ ഗിരിജാ തിയേറ്ററില്‍ നടക്കും.കൂടുതല്‍ കൂട്ടായ്മകളുടെ സഹായത്തോടെ മറ്റ് ജില്ലകളിലും പ്രദര്‍ശനം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button