അവയദാനവുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി.ജീവിച്ചിരിക്കുന്നവർ വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യുന്നതിൽ യാതൊരുവിധത്തിലുള്ള വാണിജ്യ താല്പര്യവും ഇല്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടിക്രമം കൊണ്ടുവരണമെന്നാണ് ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം.വൃക്ക മാറ്റത്തിനു ഏറെപ്പേർ കാത്തിരിക്കുന്നതിനാൽ പുതിയ നടപടിക്രമവും മാർഗനിർദ്ദേശവും വരുംവരെ ജീവിച്ചിരിക്കുന്നവർ നിസ്വാർത്ഥമായി നൽകുന്ന വൃക്ക രോഗികൾക്ക് ലഭ്യമാക്കാൻ സംവിധാനം വേണം. നിലവിൽ ഈ ചുമതല കേരള അവയവദാനശൃംഖലയെ ഏൽപ്പിക്കാവുന്നതാണ്.
വൃക്ക ആവശ്യമുണ്ടെന്നു കാണിച്ചു ആവശ്യക്കാർ പരസ്യം നൽകുന്ന രീതി വേണ്ടെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി .അതിൽ വാണിജ്യതാല്പര്യമില്ലെന്ന് ഉറപ്പാക്കാൻ സാധിക്കില്ലെന്ന് വിലയിരുത്തിയാണിത് .ദാതാവ് ആരെന്നത് രഹസ്യമായി സൂക്ഷിക്കാവുന്ന സംവിധാനമാണ് ആവശ്യം .
Post Your Comments