Latest NewsTechnology

രാജ്യത്തെ ഇന്റര്‍നെറ്റ് തുല്യത ; സുപ്രധാന നിർദേശങ്ങൾ മുന്നോട്ട് വെച്ച് ട്രായ്

മുംബൈ: രാജ്യത്തെ ഇന്റര്‍നെറ്റ് തുല്യത പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ട്രായ്. സര്‍വീസ് പ്രൊവൈഡര്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തുന്ന വിവേചനവും നിയന്ത്രണങ്ങളും തകർത്തെറിയുന്ന ശുപാര്‍ശകളായിരിക്കും ട്രായി ടെലികോം വകുപ്പിന് കൈമാറുക. ഏറെ കൂടിക്കാഴ്ചകള്‍ക്കൊടുവിൽ രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ട്രായി ശുപാര്‍ശകള്‍ കൈമാറിയത്. ഏതെങ്കിലും തരത്തിൽ ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റയുടെ വിനിയോഗത്തിലും വിവേചനമുണ്ടെങ്കില്‍ അക്കാര്യം പരിഹരിച്ച് ലൈസന്‍സ് പുതുക്കാനുള്ള നടപടികളില്‍ ഭേദഗതി വരുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ടെലികോം വകുപ്പ് ട്രായിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ചില വെബ്സൈറ്റുകള്‍ ലഭ്യമാക്കുന്നതു തടയുക, ചില പ്രത്യേക ഡിവൈസുകള്‍ക്കു മാത്രം കണ്ടന്റ് നല്‍കുക തുടങ്ങിയ നിയന്ത്രണങ്ങളെല്ലാം തടയുക, നല്‍കുന്ന പണത്തിനോ പാക്കേജിനോ അനുസരിച്ചു മാത്രം കണ്ടന്റ് ലഭ്യമാക്കുന്നത് തടയുക, പണത്തിനനുസരിച്ചു ചില കണ്ടന്റുകള്‍ മാത്രം ലഭ്യമാക്കുന്നതും നെറ്റ് സ്പീഡ് കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം വിലക്കുക തുടങ്ങിയ കാര്യങ്ങൾ അടങ്ങുന്നതാണ് ട്രായിയുടെ പുതിയ ശുപാർശ.

2016 ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവര്‍ അതിലെ ഉള്ളടക്കത്തിന് ആനുപാതികമായി വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതു തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരുന്നു. സ്വതന്ത്രമായി വിവരശേഖരണത്തിനും ആശയവിനിമയത്തിനുമുള്ള അവസരമാണ് ജനങ്ങൾക്ക് ലഭിക്കേണ്ടത് എന്ന സുപ്രീംകോടതിയുടെ രണ്ടു വിധികളില്‍ പറഞ്ഞ കാര്യവും അന്നത്തെ വിജ്ഞാപനത്തില്‍ എടുത്തുകാട്ടിയിരുന്നു. കൂടാതെ വിജ്ഞാപനം വന്നതോടെ ഫെയ്സ്ബുക്കും റിലയന്‍സ് കമ്യൂണിക്കേഷനും ചേര്‍ന്നു തുടങ്ങാനിരുന്ന ഫ്രീബേസിക്സ്, എയര്‍ടെലിന്റെ എയര്‍ടെല്‍ സീറോ തുടങ്ങിയവയ്ക്ക് ട്രായ് വിലക്ക് ഏർപ്പെടുത്തുകയുംഎം ചെയ്തു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെയെല്ലാം തുല്യരായി കാണണമെന്ന രീതി ലംഘിക്കുന്ന നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധവും ക്യാംപെയ്നുകളുമാണ് അന്ന് ഉയര്‍ന്നത്. ഇതിനെ തുടർന്നാണ് ട്രായ് 2016ന് ശേഷം വിശദമായ പഠനം നടത്തി വീണ്ടും സുപ്രധാന നിർദേശങ്ങൾ മുന്നോട്ട് വെച്ചത്.

ട്രായിയുടെ ശുപാർശകളുടെ വിശദവിവരങ്ങൾക്ക് സന്ദർശിക്കുക ;ട്രായ്

shortlink

Related Articles

Post Your Comments

Related Articles


Back to top button