ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ ഗുണനിലവാര പരിശോധനാ ഫലം അനുകൂലമാണെന്ന് നെസ്ലെ ഇന്ത്യ. സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചതായി നെസ്ലെ വ്യക്തമാക്കി. മാഗി നൂഡില്‍സ് ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി കമ്പനി വ്യക്തമാക്കി. 29 സാംപിളുകള്‍ പരിശോധിച്ച ശേഷമുള്ള റിപ്പോര്‍ട്ടില്‍ ഈയത്തിന്റെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്നും പറയുന്നു.മാഗി നൂഡില്‍സിന്റെ പുതിയ വേരിയന്റുകള്‍ വൈകാതെ പുറത്തിറക്കുമെന്നും നെസ്ലെ പറഞ്ഞു. ആരോഗ്യത്തിനു ഹാനികരമായ കറുത്തീയത്തിന്റെ അളവ് ഉയര്‍ന്ന തോതിലാണെന്നു കണ്ടെത്തിയാണ് ജൂണില്‍ മാഗി നൂഡില്‍സ് നിരോധിച്ചത്. ഇതേ തുടര്‍ന്ന് വിപണിയില്‍ നിന്ന് ഉല്‍പന്നം പിന്‍വലിക്കുകയും 30,000 ടണ്‍ നൂഡില്‍സ് നശിപ്പിച്ചുകളയുകയും ചെയ്തിരുന്നു.
Post Your Comments