കമ്പനി മേധാവി ഓഫീസ് സന്ദർശിക്കുന്ന സമയത്ത് അവധിക്കാല വിനോദസഞ്ചാരത്തിനായി ലിങ്ടിന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മരിയ വാള്‍ട്ടണ്‍ എന്ന യുവതിക്ക് പോകേണ്ടിവന്നു. ഓഫീസ് സിഇഒ എത്തുമ്പോള്‍ തന്നെയുള്ള തന്റെ യാത്ര കുഴപ്പമാകുമോ എന്ന് മരിയയ്ക്ക് പേടി ഉണ്ടായിരുന്നെങ്കിലും യാത്ര മാറ്റിവെയ്ക്കാൻ ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന് തന്റെ ഏറ്റവും പുതിയ സെല്‍ഫി പിക്ചറും ഒരു ചെറിയ നോട്ടും വര്‍ക് സ്റ്റേഷനില്‍ സിഇഒയ്ക്കായി തയ്യാറാക്കിവെക്കാൻ മരിയ തീരുമാനിച്ചു. ജെഫ് വെയ്‌നര്‍, ഓഫിസ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിനു നന്ദി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ടീമില്‍ എനിക്കഭിമാനമുണ്ട്. കാണൂ, എന്റെ ഏറ്റവും പുതിയ സെല്‍ഫി !. ഇതായിരുന്നു കുറിപ്പ്.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മരിയയുടെ ഈ കുറിപ്പ്കാണുകയും മരിയയുടെ ഈ മര്യാദയുള്ള പെരുമാറ്റം കൊണ്ട് ജെഫ് വെയ്‌നറും തിരിച്ച് ഒരു കുറിപ്പ് മരിയ്ക്കായി എഴുതി വെച്ചു. ”മരിയ, ഇത്തവണ ഡബ്ലിനില്‍ വന്നപ്പോള്‍ കാണാന്‍ കഴിയാതിരുന്നതില്‍ ഖേദിക്കുന്നു. ഇപ്പോള്‍ ചെയ്യുന്ന മഹത്തായ ജോലി ഗംഭീരമായി തുടരൂ. നമ്മുടെ ടീമിലെ ഏറ്റവും മിടുക്കിയായി തന്നെ ഇനിയും തുടരാന്‍ കഴിയട്ടെ.”- ഇതായിരുന്നു ജെഫ് വെയ്‌നറുടെ കുറിപ്പ്. തിരിച്ചുവന്ന മരിയ ആഹ്‌ളാദത്തോടെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്തായാലും ഇത്രയും നല്ല സ്വഭാവമുള്ള ഒരു ബോസിനെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മരിയ.
Post Your Comments