മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജിയോഫോണ്‍ വില്‍പന പുനരാംഭിച്ചു. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ അടുത്തുള്ള ജിയോ ഔട്ട്‌ലെറ്റില്‍ നിന്നോ ഇന്ന് മുതൽ ഫോൺ ബുക്ക് ചെയ്യാവുന്നതാണ്. ആദ്യം ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് ഒക്ടോബറിലാണ് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് എത്തിച്ചുതുടങ്ങിയത്.
ആദ്യ ഘട്ട വില്‍പനയില്‍ 60 ലക്ഷം ഫോണുകൾ ജിയോ വിതരണം ചെയ്‌തിരുന്നു. രണ്ടാം ഘട്ടത്തില്‍ ഒരു കോടി ഉപയോക്താക്കളെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റിലയന്‍സ് ജിയോ പുറത്തിറക്കിയ ജിയോഫോണ്‍ മൂന്ന് വര്‍ഷത്തേക്ക് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രം വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഫോണ്‍ തിരികെ നല്‍കുമ്പോള്‍ ഈ നിക്ഷേപം തിരികെ ലഭിക്കുമെന്നും ജിയോ വ്യക്തമാക്കുന്നു.
Post Your Comments