ജിയോ വരിക്കാർക്ക് ഇനി സന്തോഷിക്കാം. 2,599 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ഡിസംബര്‍ 15 വരെ ലഭിക്കുമെന്ന് ജിയോ ഔദ്യോഗികമായി അറിയിച്ചു.399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയുന്നവർക്കായിരിക്കും ഈ ഓഫ്ഫർ ലഭിക്കുക. ഇത് പ്രകാരം 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഉപഭോതാക്കള്‍ക്ക് ആമസോണ്‍, പേടിഎം പോലെയുള്ള ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കുന്നതായിരിക്കും. ഓഫറുകള്‍ എല്ലാം തന്നെ കുറച്ചുകൊണ്ടിരിക്കുന്ന ജിയോ നിലവിൽ നൽകുന്ന ലാഭകരാമായ ഓഫർ ആണിത്
Post Your Comments