ഞാന്‍ ചായ വിറ്റിറ്റുണ്ട് എന്നാല്‍ ഇന്ത്യയെ വിറ്റിട്ടില്ലെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടക്കമിട്ടുകൊണ്ടാണ് മോദി ഇപ്രകാരം ആഞ്ഞടിച്ചത്. പാവങ്ങളും പാവപ്പെട്ടവരുമാണെന്ന് കരുതി അവരുടെ ചെറിയ തുടക്കങ്ങളെ പരിഹസിക്കരുതെന്ന് മോദി കോണ്‍ഗ്രസിനെ താക്കീത് ചെയ്തു. ചെറിയ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന താന്‍ പ്രധാനമന്ത്രിയായതിന്റെ അവജ്ഞയാണ് അവര്‍ക്കെന്നും മോദി പറഞ്ഞു.
ഞാന്‍ ഗുജറാത്തിന്റെ മകനാണ്, അതുകൊണ്ട് തന്നെ ഈ മണ്ണിന്റെ മകനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിങ്ങള്‍ക്ക് ജനം മാപ്പു നല്‍കില്ല. ഗുജറാത്ത് എന്റെ വെറും നാടുമാത്രകമല്ല, മറിച്ച് എന്റെ ആത്മാവുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂജ്, ജസ്ഡന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പട്ടേലുമാരെ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ബി.ജെ.പി.യാണെന്ന് മോദി സൗരാഷ്ട്രയിലെ പൊതുയോഗങ്ങളില്‍ ഓര്‍മിപ്പിച്ചു. സാധാരണക്കരുടെ പിന്തുണയോടെയാണ് ബാബു ഭായ് പട്ടേല്‍ ഇവിടെ മുഖ്യമന്ത്രിയായതെന്നും കോണ്‍ഗ്രസുകാര്‍ എന്നും പട്ടേല്‍ നേതാക്കളെ അവഗണിച്ചിട്ടേയുള്ളെന്നും മോദി ഓര്‍മിപ്പിച്ചു.
Post Your Comments