ന്യൂഡല്‍ഹി: മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സ്വന്തം കാര്‍ ഓടിച്ച് പാര്‍ലമെന്‍റ് ഹൗസിന് സമീപത്തെ ട്രാന്‍സ്പോര്‍ട് ഭവനിലെ ഒാഫീസിലേക്ക് എത്തിയ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് മറ്റാരോ ആണെന്ന് തെറ്റിദ്ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയുടെ കാറില്‍ ഔദ്യോഗിക സ്റ്റിക്കറുകള്‍ ഇല്ലാതിരുന്നതാണ് ഉദ്യോഗസ്ഥരെ കുഴക്കിയത്.
കാറോടിച്ചെത്തിയ മന്ത്രിയെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. പാസുണ്ടെങ്കില്‍ മാത്രമേ പ്രവേശിക്കാനാകൂ എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപ്പോഴേക്കും വിവരമറിഞ്ഞ് മറ്റ് ഉദ്യോഗസ്ഥര്‍മന്ത്രിയെ അകത്തേക്ക് കടത്തി വിടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ മന്ത്രി പ്രശംസിച്ചു.
Post Your Comments