ഗോവ :പനാജിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ പ്രമുഖ എഫ് എം സ്റ്റേഷൻ മേധാവിക്കെതിരേ പോലീസ് കേസെടുത്തു. യുവതി പനാജി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. എന്നാൽ സാമ്പത്തിക തിരിമറി നടത്തിയതിനു നടപടി നേരിട്ട ഒരു പറ്റം മുൻ ജീവനക്കാർ കരുതിക്കൂട്ടി നടത്തുന്ന കുപ്രചാരണമാണിതെന്നാണ് എഫ്എം അധികൃതരുടെ പ്രതികരണം.
കഴിഞ്ഞ 10നാണ് കേസിനാസ്പദമായ സംഭവം. ഓഫീസിൽ വച്ച് എംഫ് മേധാവി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Post Your Comments