പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊലിയുരിച്ച് കളയുമെന്ന ഭീഷണിയുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. ലാലു പ്രസാദ് യാദവിന്റെ സെഡ് പ്ലസ് സുരക്ഷാ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു തേജ് പ്രതാപ് യാദവ്. ലാലുവിന്റെ സുരക്ഷ പിന്‍വലിച്ചതിലൂടെ കേന്ദ്രത്തിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് കാണാനായത്. സുരക്ഷാ പിന്‍വലിച്ചതു ലാലുവിനെ വധിക്കാനുള്ള ഗൂഢാലോചനയാണ്. ആര്‍ജെഡി നേതാവിന് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം മോദിക്കും നിതീഷ് കുമാറിനുമായിരിക്കുമെന്നും തേജ് പ്രതാപ് പറയുകയുണ്ടായി.
വിഐപികള്‍ നേരിടുന്ന സുരക്ഷാ ഭീഷണി വ്യാപകമായി പരിശോധിച്ച് അവര്‍ക്ക് നല്‍കി വരുന്ന സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ലാലുവിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച് സെഡ് കാറ്റഗറി സുരക്ഷയാക്കിയത്. എന്‍എസ്ജി കമാന്‍ഡോസിന്റെ സുരക്ഷാ സന്നാഹത്തിൽ നിന്ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസിന്റെ സായുധ സേനയുടെ സുരക്ഷയാണ് ലാലുവിന് ഇനി ലഭിക്കുക.
Post Your Comments