സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടു.വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തെക്കുകിഴക്കന്‍ ഡമാസ്കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്.രണ്ടാഴ്ച മുൻപ് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 120ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.വിമതരെ ഒഴിപ്പിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് സൈന്യം. ഏകദേശം നാലു ലക്ഷത്തിലധികം ജനങ്ങളാണ് കിഴക്കന്‍ ഗോട്ടയില്‍ താമസിക്കുന്നത്
Post Your Comments