ന്യൂ ഡൽഹി ; “സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ”. സുപ്രീം കോടതിയിലാണ് തന്റെ നിലപട് ഹാദിയ വ്യക്തമാക്കിയത്. “വിശ്വാസം അനുസരിച്ച് ജീവിക്കാനും പഠനം പൂര്‍ത്തിയാക്കാനും അനുവദിക്കണം. ഭർത്താവിന്റ ചെലവിൽ പഠിക്കാനാണ് ആഗ്രഹമെന്നും എന്റെ ഭര്‍ത്താവിനു പഠന ചെലവ് വഹിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായി ഹാദിയ പറഞ്ഞു. അതേസമയം ഹാദിയക്ക് ഡോക്ടറാകാന്‍ വേണ്ട എല്ലാ സഹായവും ചെയാമെന്നും സംരക്ഷണത്തിനു സര്‍വകലാശാല ഡീനിനെ ലോക്കല്‍ ഗാര്‍ഡിയനായി ഏര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.
തുറന്ന കോടതിയിലാണ് ഹാദിയയെ കേൾക്കുന്നത്. അടച്ചിട്ട കോടതിയിൽ വാദം വേണമെന്ന അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
Post Your Comments