Latest NewsKeralaNews

ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീർത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകൾ വീണ്ടൈടുക്കാനും നദികളുടെ പുനരുദ്ധാരണത്തിനും ജനങ്ങൾ തന്നെ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നീർത്തടാധിഷ്ഠിത വികസനത്തിലൂടെ മാത്രമേ സ്ഥായിയായ കാർഷികോല്പാദനം കൈവരിക്കാൻ കഴിയൂ. ഹരിതകേരളം മിഷനും സംസ്ഥാന ഭൂവിനിയോഗബോർഡും സംയുക്തമായി നടത്തിയ സെമിനാറിന്റെ ഉദ്ഘാടനവേളയിൽ കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button