മുംബൈ : ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്സസ്
ഹൈബ്രിഡ് ഇലക്ട്രിക്ക് ഇന്ത്യയിലെ നിരത്തുകള്‍ കൈയടക്കാന്‍ എത്തുന്നു. വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ടൊയോട്ട തങ്ങളുടെ ആഡംബര ബ്രാന്‍ഡായ ലെക്സസ് എത്തിച്ചിരിക്കുന്നത്. ലെക്സസ് രണ്ട് ഹൈബ്രിഡ് മോഡലുകളും ഒരു ഡീസല്‍ SUVയുമായാണ് ഇന്ത്യന്‍ അരങ്ങിലേക്കെത്തിയത്. ഹൈബ്രിഡ് SUV യായ RX രണ്ട് വേരിയന്റുകളിലായാണ് എത്തുന്നത് – Rs.1.07 കോടിയുടെ RX 450h ഉം Rs.1.09 കോടിയുടെ RX F sport ഉം. ഏറ്റവും വില കൂടിയ ആയ LX 450dന്റെ (ഡീസല്‍) വില ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും Rs.2.30 കോടിയായിരിക്കുമെന്നാണ് സൂചന.. ES 300h എന്ന ഹൈബ്രിഡ് സെഡാന്റെ വില Rs.55.27 ലക്ഷമാണ്. ലോഞ്ച് ചെയ്ത മൂന്ന് വാഹനങ്ങളുടെയും വില വളരെയധികം കൂടുതലാണ്, ജപ്പാനില്‍ നിന്നും ഇന്ത്യയിലേക്ക് CKD യൂണിറ്റുകളായി ഇറക്കുമതി ചെയ്യുമ്പോള്‍ യെന്‍ കറന്‍സിയില്‍ നിന്നും ഇന്ത്യന്‍ രൂപയിലേക്ക് വരുന്ന വര്‍ദ്ധനവാണ് കാരണമെന്നാണ് പറയപ്പെടുന്നത്.
ഘടനയിലും യന്ത്രനിര്മാണത്തിലും തികച്ചും ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയ്സര്‍ LC 200ഉമായി കുറെ സാദൃശ്യം തോന്നുന്ന രീതിയിലാണ് LX 450d തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ക്യാബിന് ഒരുക്കിയിരിക്കുന്നത് ലെക്സസിന്റെ പ്രീമിയം ഉത്പന്നങ്ങള്‍ കൊണ്ടാണ് എന്നത് ഈ മോഡല്‍ മുന്നിട്ട് നില്‍ക്കുന്നതിന് കാരണമാകുന്നു. പെട്രോള്‍ ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട ലെക്സസ്, ഇവിടുത്തെ ജനങ്ങള്‍ക്ക് ഡീസല്‍ കാറിനോടുള്ള താല്പര്യം കണക്കിലെടുത്തുകൊണ്ടാണ് ഈ മോഡല്‍ അവതരിപ്പിക്കുന്നത്. ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയ്സര്‍ LC 200ന്റെ എന്ജിന് പകര്‍ത്തുക കൂടി ചെയ്തപ്പോള്‍ LX 450d ഇവിടെ ലോഞ്ച് ചെയ്യാന്‍ ലെക്സസ്സിന് എളുപ്പമായി. 4.5L V-6 ഡീസല്‍ എന്ജിന് LC 200ലേതെന്ന പോലെ ഏകദേശം 272bhp കരുത്താണ് ഉല്പാദിപ്പിക്കുന്നത്. വിശാലമായ ക്യാബിനിലാണെങ്കില് യാത്ര സുഗമമാക്കാന്‍ വേണ്ട എല്ലാ ഉന്നത ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. ഇത് LC 200 എന്ന് മോഡലില്‍ നിന്നും LX 450d യെ വേര്‍തിരിച്ച് നിര്‍ത്തുന്നു.
ലെക്സസിന്റെ ഈ മിഡ് റേഞ്ച് SUV ഒരു ആഡംബര ഫൈവ് സീറ്റര്‍ എന്നതിലുപരി മറ്റ് രണ്ട് മോഡലുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ തീക്ഷ്ണതയും സമകാലിക രൂപകല്പനയും പ്രകടമായ ഒന്നാണ്. മുന്‍വശത്ത് ഒരു കൂറ്റന്‍ ഗ്രില്ലും ബോഡിയില്‍ ഉടനീളം വ്യക്തിത്വം തുളുമ്പുന്ന രേഖകളും ഇതിന്റെ രാജകീയ പ്രൗഡി എടുത്തുകാണിക്കുന്നു. ചുരുക്കാവുന്ന മൂണ്‍ റൂഫ്, വലിയ ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്ന ഏറ്റവും പുതിയ ആഡംബര ഫീച്ചറുകള്‍ കൊണ്ട് നിറഞ്ഞതാണ് ഇതിന്റെ ഉള്‍ഭാഗം. സുരക്ഷയ്ക്കായി പ്രീ-കൊളിഷന്‍ സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ഓട്ടോമാറ്റിക് ഹൈ ബീം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ അടങ്ങുന്ന ലെക്സസ് സേഫ്റ്റി സിസ്റ്റം+ പാക്കേജ് പുതിയ RX 450hലുണ്ട്. ഈ ഹൈബ്രിഡ് SUVക്ക് കരുത്തേകുന്നത് 3.5L V-6 പെട്രോള്‍ എന്‍ജിനും ഇലക്ട്രിക്ക് മോട്ടോറുമാണ്. രണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ കരുത്തും ടോര്‍ക്കുമാണ് ഇത് സൃഷ്ടിക്കുന്നത്. ടൊയോട്ട പ്രിയസ് ഹൈബ്രിഡിലേതെന്ന പോലെ എട്ട് സ്പീഡുകളുള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഈ എന്ജിന് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതേ മോഡലില്‍ Rs.1.09 കോടി വിലയുള്ള F-സ്പോര്‍ട്ട് എന്ന മറ്റൊരു വേരിയന്റും ലഭ്യമാണ്.
Post Your Comments